മികച്ച ഓഫറുകൾ, ഷവോമി 6Aയുടെ ഫ്ലാഷ് സെയിൽ ആരംഭിച്ചു !

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 25 ഡിസം‌ബര്‍ 2018 (18:38 IST)
ഏം ഐയുടെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണായ യുടെ ആരംഭിച്ചു. 5999 രൂപ വില വരുന്ന എം ഐ 6A Mi.comലൂടെയും ആമസോണിലൂടെയുമാണ് വാങ്ങാനാവുക. എച്ച് ഡി എഫ് സി ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും വിൽ‌പ്പനയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

നൊ കോസ്റ്റ് ഇ എം ഐ വഴിയും ഫോൺ വാങ്ങനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 2ജി ബി റാം 16 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 2 ജി ബി റാം, 64 ജി ബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഫോൺ വിപണിയിലുള്ളത്. ഉയർന്ന സ്റ്റോറേജുള്ള വേരിയന്റിന് 6999രൂപയാണ് വില.

18:9 ആസ്പെക്‌ട് റേഷ്യോവിൽ 5.45 ഇഞ്ച് എച്ച്‌ ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 5 മെഗാപിക്സകിന്റെ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. 3000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മർട്ട്ഫോൺ എം ഐ 5Aയുടെ അപ്ഡേഷനാണ് എം ഐ 6A, പുതിയ ഫോണും ആദ്യ വരവിൽ തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :