പുതുവർഷത്തിൽ വമ്പൻ ഓഫറുകൾ; വാഹനങ്ങൾക്ക് വലിയ വിലക്കുറവുമായി മഹീന്ദ്ര !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 5 ജനുവരി 2019 (15:13 IST)
പുതുവർഷത്തിൽ വാഹങ്ങൾക്ക് വലിയ നൽകിയിരിക്കുകയാണ് മഹീന്ദ്ര. ഈ വർഷം തുടക്കം മുതൽ വഹനങ്ങൾക്ക് വില വർധിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് വിപണിയിൽ വാഹനം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാതിരിക്കുന്നതിനായാണ് പുതിയ നടപടി.

മഹീന്ദ്രയുടെ കെ യു വി 100 മുതൽ, എക്സ് യു വി 500 വരെയുള്ള വാഹനങ്ങൾക്കാണ് മഹീന്ദ്ര ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഓരോ വകഭേതങ്ങൾക്കും വ്യത്യസ്ത ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ ഏറ്റവും ചെറിയ കാറായ കെ യു വി 100നാണ് ഏറ്റവുമധികം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്, 72,000 രൂപ വരെയാണ് വാഹനത്തിന് വിലക്കുറവ് നൽകുന്നത്. മഹീന്ദ്രയുടെ കോം‌പാക്ട് എസ്യുവി, ടി യു വി 300യാണ് വിലക്കുറവിന്റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്. 59,000 രുപവരെ വിലക്കുറവിൽ ഈ പുതുവർഷത്തിൽ
ടി യു വി 300 വാങ്ങാനാകും.

ബൊലേറോക്ക് 34,000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിണ് ഓഫറിന്റെ ഭാഗമായി 6000 രൂപ വരെയാണ് വിലക്കുറവ് നൽകുന്നത്. എക്സ് യു വി 500, മരാസോ, സ്കോർപിയോ എന്നീ മോഡലുകൾക്കും വലിയ ഓഫറുകളാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :