കൊമ്പന്റെ ഗൌരവം, പുതിയ ഉയരങ്ങൾ കീഴടക്കാൻ കരുത്തൻ അൾട്ടുരാസുമായി മഹീന്ദ്ര !

Last Modified വ്യാഴം, 24 ജനുവരി 2019 (18:14 IST)
കാഴ്ചയിൽ തന്നെ ഒരു സൂപ്പർ ഹീറോയിക് മാസ് ലുക്ക്. അങ്ങനെ വിസേഷിപ്പിക്കാം മഹീന്ദ്രയുടെ ഏറ്റവും പുതിയ പ്രീമിയം എസ് യു വി അൾട്ടുരാസ് ജി 4നെ. ഒരു കൊമ്പന്റെ ഗൌരവം വാഹനത്തിത്തിലാകെ കാണാം. എന്നാൽ ഈ വാഹനത്തിന് അളുകൾ കണക്കാക്കുന്ന അത്ര വലിയ വിലയും ഇല്ല. 26.95 ലക്ഷം മുതൽ വാഹനം ലഭ്യമാണ്.


വലിയ വീൽ ആർച്ചുകളും ഒഴുകിയിറങ്ങുന്ന വശങ്ങളും വലിയ ക്രോം ഗ്രില്ലുമെല്ലാം വാഹനത്തിന് മാസ് ലുക്ക് നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തെ തലയെടുപ്പോടെ ഉയർത്തി നിർത്തുന്നത്. അലോയ് വീലുകളിലും മഹീന്ദ്രയുടെ ലോഗോ കാണാം



അത്യാധുനിക സംവിധാനങ്ങളിലും സുരക്ഷയിലും ആഡംബരത്തിലും ഒരുപോലെ മികച്ചുനിൽക്കുന്ന വാഹനമാണ് അൾട്ടുരാസ്. നാപ്പ ലെതറിനാലാണ് വാഹനത്തിന്റെ ഇന്റീരിയർ തീർത്തിരിക്കുന്നത്. ഇലക്ട്രോണിക് അഡ്ജ്സ്റ്റബിൽ സീറ്റുകൾ, 20 സെന്റീമീറ്റർ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം, ഇൽക്ട്രോണിക് സൺ‌റൂഫ്.
എന്നീ സംവിധാനങ്ങൾ ഇന്റീരിയറിനെ കൂടുതൽ പ്രൌഢമാക്കുന്നു.

സുരക്ഷക്കായി ഒൻപത് എയർ ബാഗുകളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. റോളോവർ പ്രൊട്ടക്ഷൻ, ഹിൽ അസിസ്റ്റ്, ട്രാക്ഷൻ കൻ‌ട്രോൾ, എ ബി എസ്, എ എസ് പി എന്നീ സുരക്ഷാ സംവിധാനങ്ങൾ ഏതു പ്രതലത്തിലൂടെയുള്ള യാത്രയും സുഗമവും സുരക്ഷിതവുമാക്കും.



മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് എന്ന വഹന നിർമ്മാണ കമ്പനിയുടെ റെക്സറ്റർ എന്ന വാഹനമാണ് അൾട്ടുരാസ് എന്നപേരിൽ മഹീന്ദ്ര ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മെഴ്സിഡെസ് ബെൻസിനായി വാഹനങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണിത്. മെഴ്സിഡെസിന് സമാനമായ സാങ്കേതികവിദ്യയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത് എന്ന് സാരം.


178 ബി എച്ച് പി കരുത്ത് പരമാവധി ഉത്പാതിപ്പിക്കാൻ കഴിവുള്ള 2.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹത്തിന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. സെവൻ സ്പീട് ഓട്ടോമറ്റിക് ട്രാൻസ്മിഷനിലാണ് വാഹനം ലഭ്യമാവുക. വൈബ്രേഷൻ ഇല്ലാതിരിക്കാനായി പ്രത്യേക സാങ്കേതികവിദ്യയിൽ വികസിപ്പിച്ച എഞ്ചിനാണ് അൾട്ടുരാസിൽ ഉപയോഗിച്ചിരിക്കുന്നത്. 2, 4 വീൽ മോഡലുകളിൽ വാഹനം ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ...

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
അലര്‍ജി, ജലദോഷം, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളിലും ഈ ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് ...

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം
കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് ...

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!
ആംപ്രിയയിലെ ജയിലിലെ തടവുകാരനാണ് ആദ്യമായി ഇത് സംബന്ധിച്ചു അവകാശം ലഭിച്ചത്.

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ ...

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധന നടക്കുന്നതിനിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ...

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ
രമ്യയ്ക്ക് 7 വോട്ടും സിപിഎമ്മിലെ മോള്‍ജി രാജീവിന് അഞ്ചു വോട്ടുമാണ് കിട്ടിയത്