കാലം പോയൊരു പോക്കേ, ടോയിലറ്റ് വൃത്തിയാക്കാനും റോബോട്ട്; സംഗതി ആമസോണിൽ ലഭ്യം !

Last Modified വ്യാഴം, 24 ജനുവരി 2019 (16:42 IST)
ലോകം ടെക്കനോളജിയുടെ കാര്യത്തിൽ വളരെ വേഗത്തിൽ മുന്നോട്ടുപോവുകയാണ്. പല ജോലികളിലേക്കും റോബോട്ടുകളുടെ കടന്നുവരവ് നമ്മൾ കണ്ടു ഇപ്പോഴിതാ ടോയിലറ്റ് ക്ലീൻ ചെയ്യുന്നതിനായുള്ള റോബോർട്ടുകളെ വിൽപ്പനക്കുവച്ചിരിക്കുകയാണ് ആമസോൺ.

ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട് എന്നാണ് ഈ റോബോട്ടിന്റെ പേര്. 46,000 രൂപയാണ് ആമസോണിൽ ഈ റോബോട്ടിന്റെ വില. ഇത് വാങ്ങുമ്പോൽ റോബോട്ട് ഘടിപ്പിക്കാവുന്ന ഒരു ടോയിലറ്റ് സീറ്റ്പാഡും സൌജന്യമായി തന്നെ ലഭിക്കും. ടൊയിലറ്റിന്റെ ഓരോ മുക്കിലും മൂലയിലും വരെ വൃത്തിയാക്കാൻ റോബോട്ടിന് കഴിവുണ്ട്. അഞ്ച് മിനിറ്റുകൾ കൊണ്ട് റോബോട്ട് ടോയ്‌ലെറ്റ് വൃത്തിയാക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

റിചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയാണ് റോബോട്ടിന് പ്രവർത്തിക്കാനാവശ്യമായ ഊർജം നൽകുന്നത്. പ്രത്യേക സോഫ്റ്റ്‌വെയറാണ് റോബോട്ടിനെ പ്രവർത്തിപ്പിക്കുന്നത്. മൂന്ന് കിലോഗ്രാമാണ് റോബോട്ടിന്റെ ഭാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :