വ്യാജമദ്യംകഴിച്ച് നാല് പേര്‍ മരിച്ചു; 98 പേരുടെ നില ഗുരുതരം

ജോഹത്| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:01 IST)
ആസാമിലെ ജോഹതില്‍ വ്യാജമദ്യംകഴിച്ചു നാല് മരണം. തേയിലത്തോട്ടം തൊഴിലാളികളായ മൂന്നുപേരാണ് മരിച്ചത്. ഇതുകൂടാതെ 25 കുട്ടികളുള്‍പ്പെടെ 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ഇവര്‍
ധോളി സാമഗുരി തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്. വ്യാജമദ്യത്തിന് ഇരയായവരില്‍ ഇതില്‍ 27 വനിത തൊഴിലാളികളും ഉള്‍പ്പെടും

ചൊവ്വാഴ്ച കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികളെ
പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പിന്നീടു ജോഹത് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പേ തന്നെ മരിച്ചിരുന്നു. രാത്രിയില്‍ രണ്ട് പേരും പിന്നീട് ബുധനാഴ്ച ഒരു സ്ത്രീയും കൊല്ലപ്പെട്ടു. തേയിലത്തോട്ടത്തിനുള്ളില്‍ അനധികൃതമായി വിറ്റഴിച്ച മദ്യമാണു തൊഴിലാളികള്‍ ഉപയോഗിച്ചതെന്നു പോലീസ് അറിയിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :