കുട്ടികളില്‍പ്പോലും മദ്യപാനശീലം പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി: സുധീരന്‍

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (19:02 IST)
മദ്യശാലകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകളാക്കി മാറ്റിയപ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ പഠിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. അഡിക് ഇന്ത്യ തയാറാക്കിയ ആല്‍ക്കഹോള്‍ അറ്റ്ലസ് ഓഫ് കേരള പ്രകാശനം ചെയ്യുകയായിരുന്നു സുധീരന്‍.

മദ്യനയം രൂപപ്പെടുത്തുന്നവരെ സ്വാധീനിക്കാന്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ആല്‍ക്കഹോളിക് പോളിസി എന്ന സംഘടന ശ്രമിച്ചു എന്ന ആരോപണവും സുധീരന്‍ യോഗത്തില്‍ ഉന്നയിച്ചു.
കോടതി പരിസരത്ത് പോലും ഇവരുടെ പ്രതിനിധികളുണ്ടായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

സുരക്ഷിത മദ്യപാനം, ഉത്തരവാദിത്വ മദ്യപാനം ഇങ്ങനെയൊക്കെപ്പറഞ്ഞ് പഴങ്ങളുടെ രുചികളില്‍ മദ്യം പ്രചരിപ്പിക്കുന്ന രാജ്യാന്തര സംഘടന കേരളത്തിലും സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മദ്യനയം ഇവരെ ഞെട്ടിച്ചുവെന്ന് സുധീരന്‍ പറഞ്ഞു. കുട്ടികളില്‍പ്പോലും മദ്യപാനശീലം പ്രചരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :