എയർ ഇന്ത്യ 14 എയർബസ് വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (10:09 IST)
രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗത രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച പരമാവധി മുതലാക്കാനായി എയര്‍ 14 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നു. എയർബസ് എ320 വിമാനങ്ങളാണ് പാട്ടത്തിനെടുക്കുന്നു. 12 വർഷത്തെ ദീർഘകാല കരാറിനാണ് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത്. ഇക്കോണമി ക്ലാസ് സീറ്റുകൾ മാത്രമുള്ള വിമാനങ്ങൾ മുഴുവനായും ആഭ്യന്തര സർവീസുകൾക്കായാകും ഉപയോഗിക്കുക.

ഇതു സംബന്ധിച്ച് കുവൈത്തിലെ വിമാന ലീസിങ് കമ്പനിയായ അലാഫ്കോ ഏവിയേഷൻ ലീസ് ആൻഡ് ഫിനാൻസുമായി വൈകാതെ കരാറൊപ്പിടും. എയർഇന്ത്യയ്ക്ക് നിലവിലുള്ള എല്ലാ സർവീസുകളും സമയത്തിന് നടത്തുന്നതിന് 62 വിമാനമാണ് ആവശ്യമുള്ളത്. എന്നാൽ ഉപയോഗയോഗ്യമായ 52 വിമാനങ്ങളേ കമ്പനിക്കുള്ളൂ.

ഇന്ത്യയിലെ മധ്യവര്‍ഗത്തേക്കൂടി വിമാന യാത്രക്കാരാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കവും മുങ്കൂട്ടിക്കാണ്ടാണ് ഇപ്പോഴത്തെ എയര്‍ ഇന്ത്യയുടെ നീക്കം. എയർഇന്ത്യയുടെ പഴയ എ320 വിമാനങ്ങൾ മാറ്റുന്നതിന് ‘ചൈന എയർക്രാഫ്റ്റ് ലീസിങ് കമ്പനി’യുമായി കരാർ നിലവിലുണ്ട്. ഇതനുസരിച്ചുള്ള അഞ്ചാമത്തെ എയർബസ് വിമാനം അടുത്ത മാസം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :