സഞ്ജുവിനെ വീണ്ടും മറന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

 ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര , ഇന്ത്യൻ ക്രിക്കറ്റ് ടീം , ധോണി , സഞ്ജു
മുംബൈ| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (16:16 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കും മൂന്നു ട്വന്റി20 മല്‍സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഏകദിന ടീമിന്റെ ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണി തുടരും. മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും ടീമിൽ ഇടം നേടിയില്ല. എന്നാല്‍ ഓള്‍റൗണ്ടറും യുവതാരവുമായ ഗുര്‍കീരത് സിംഗാണ്
ഏകദിന ടീമിലെ പുതുമുഖം. കര്‍ണാടക പേസര്‍ അരവിന്ദ് ട്വന്റി20 ടീമിലെ പുതുമുഖമാണ്.

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനെക്കുറിച്ച് ഒരുഘട്ടത്തിലും ആലോചിച്ചിരുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പിന് മുമ്പ് മികച്ച കോമ്പിനേഷന്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യൻ നായകൻ ധോണി വീണ്ടും രാജ്യാന്തര ക്രിക്കറ്റിൽ സജീവമാവുന്നത്. ഒക്ടോബർ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്.

ട്വന്റി–20 ടീം: എം.എസ്. ധോണി, ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‍ലി, സുരേഷ് റൈയ്ന, അജിങ്ക്യ രഹാനെ, അമ്പട്ടി റായിഡു, സ്റ്റുവർട്ട് ബിന്നി, ആർ. അശ്വിൻ, അക്സർ പട്ടേൽ, ഹർബജൻ സിങ്, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, അമിത് മിശ്ര, എസ്. അരവിന്ദ്.

ഏകദിനം: ധോണി, ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‍ലി, സുരേഷ് റൈയ്ന, അജിങ്ക്യ രഹാനെ, അമ്പട്ടി റായിഡു, സ്റ്റുവർട്ട് ബിന്നി, ആർ. അശ്വിൻ, ഗുർകീരത് സിങ് മാൻ, അമിത് മിശ്ര, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, ഉമേഷ് യാദവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :