കണക്കുകൾ ഞെട്ടിക്കും, അദാനി ഒരു വർഷം സമ്പാദിച്ചത് പ്രതിദിനം 1,612 കോടി രൂപ!

അഭിറാം മനോഹർ| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (19:26 IST)
ഒരു വർഷം കൊണ്ട് സമ്പത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാക്കി ഗൗതം അദാനി. ബുധനാഴ്ച പുറത്തുവിട്ട ഹൂറൂൺ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. പ്രതിദിനം 1,612 കോടി രൂപ വീതമാണ് കഴിഞ്ഞ ഒരു വർഷം അദാനി സമ്പാദിച്ചത്.

അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പാണ് അദാനിയുടെ സമ്പത്തിൽ വലിയ വർധനവുണ്ടാക്കിയത്. ഒരു വർഷത്തിനിടെ 116% നേട്ടമാണ് അദാനി കമ്പനികളുടെ മൂല്യത്തിൽ ഉണ്ടായത്. 60കാരനായ അദാനിയ്ക്ക് 10,94,400 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :