സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും

ഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2013 (09:27 IST)
PRO
സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചക വാതക സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കും.

കൂടാതെ, പാചക വാതക സബ്‌സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടിയും തത്കാലം നിര്‍ത്തിവെച്ചേക്കും. ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെള്ളിയാഴ്ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലെ നിര്‍ദേശങ്ങളുടെയും വിമര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലാണിത്.

കേന്ദ്രസര്‍ക്കാറിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗവും രാഹുല്‍ഗാന്ധി ഉടന്‍ വിളിക്കും. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവേ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :