ലൈസന്‍സ് പുതുക്കി നല്കാന് അപേക്ഷ നല്‍കിയിട്ടും തങ്ങള്‍ക്ക് അനുവദിച്ചിരുന്ന 900MHz സ്പെക്ട്രം ലേലത്തിനു വച്ചതിന് ടെലികോം വകുപ്പിനെതിരെ വോഡാഫോണ്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്കി.
മാര്‍ച്ച് 11 നു തുടങ്ങാനിരിക്കുന്ന സ്പെക്ട്രത്തിന്റെ രണ്ടാംവട്ട ലേലത്തിനായി ഇതുവരെ ആര്‍ക്കും നല്കിയിട്ടില്ലാത്ത 1800MHz സ്പെക്ട്രത്തിനൊപ്പം 900MHz സ്പെക്ട്രവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത സര്‍ക്കിളുകളില്‍ 2014 നവംബറില്‍ പുതുക്കേണ്ട ലൈസന്‍സിന്റെ കാലാവധി പത്തുവര്‍ഷത്തേക്ക് നീട്ടുന്നതിന് ലൈസന്‍സ് ഉടമ്പടിയിലെ നിബന്ധനപ്രകാരം കഴിഞ്ഞ ഡിസംബറിലാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.