വിദ്യാഭ്യാസ മേഖലയില്‍ ലോകബാങ്ക് സഹായം

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്ത് സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി ലോക ബാങ്ക് ധനസഹായം നല്‍കും. സര്‍ക്കാര്‍ പുതുതായി തുടങ്ങിയ രാഷ്ട്രീയ മദ്ധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിക്ക് കീഴിലാകും സഹായം ലഭ്യമാക്കുക.

ലോക ബാങ്കിന്‍റെ നിര്‍ദേശത്തിന് മാനവ വിഭവ വകുപ്പ് മന്ത്രാലയം അനുമതി നല്‍കുകയും കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാമ്പത്തിക കാര്യ വിഭാഗത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതിയായ എസ്എസ്എയ്ക്ക് ലോക ബാങ്ക് ഇതിനകം തന്നെ സഹായം നല്‍കുന്നുണ്ട്.

സെക്കണ്ടറി വിദ്യാഭ്യാസ മേഖലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞ് പോകുന്നത് തടയുകയെന്നതാണ് പുതിയ നീക്കത്തിലൂടെ ലോകബാങ്ക് ലക്‍ഷ്യമിടുന്നത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ എന്‍‌റോള്‍മെന്‍റ് നിരക്ക് നിലവിലെ 52.26 ശതമാനത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനകം 75 ശതമാനമാക്കാനാവുമെന്നാണ് പ്രതീക്ഷ.

പതിനൊന്നാം പദ്ധതിയില്‍ 20,120 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്. പതിനൊന്നാം പദ്ധതി കാലയളവില്‍ പദ്ധതി ചെലവിന്‍റെ 75 ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം വീതം സംസ്ഥാന സര്‍ക്കാരുകളും വഹിക്കും. പന്ത്രണ്ടാം പദ്ധതി കാലത്ത് ഇത് 50:50 ആയിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :