സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് കൈകാര്യം ചെയ്തിരുന്ന പ്രൊജക്ടുകള്‍ മറ്റൊരു ഇന്ത്യന്‍ ഐടി സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ ലോക ബാങ്ക് തീരുമാനിച്ചു.
സത്യത്തിന്‍റേതിന് പുറമേ മറ്റു ചില പ്രൊജക്ടുകളും ടിസിഎസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ലോകബാങ്ക് ഇന്ത്യന്‍ ഐടി കമ്പനികളെ പ്രത്യേകമായി ഉന്നം വയ്ക്കുകയാണെന്ന ആരോപണം ദുര്‍ബലമായി.
തങ്ങളുടെ പ്രൊജക്ടുകള്‍ ചെയ്യുന്നതില്‍ നിന്ന് നിരോധിക്കപ്പെട്ട 111 കമ്പനികളുടെ ലിസ്റ്റ് ലോക ബാങ്ക് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സത്യം കമ്പനിയെ നിരോധിച്ച ലോകബാങ്ക് വിപ്രോ, മെഗാസോഫ്റ്റ് എന്നീ കമ്പനികളെയും നിരോധിച്ചതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.