ഉഷാ സ്കൂളില്‍ ചേര്‍ന്നുപഠിക്കണോ?

PTI
ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്സിലേക്കുള്ള ഈ വര്‍ഷത്തെ മൂന്നാമത്‌ സെലക്ഷന്‍ ട്രയല്‍സ്‌ കോഴിക്കോട്ട്‌ നടത്തും. തൊണ്ണൂറ്റിയഞ്ചിനും തൊണ്ണൂറ്റിയെട്ടിനും ഇടയില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക്‌ ഈ ട്രയലില്‍ പങ്കെടുക്കാവുന്നതാണ്.

താല്‍‌പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിന്‌ രാവിലെ എട്ടിന്‌ ബയോഡാറ്റ, പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി / കോര്‍പറേഷനില്‍നിന്ന്‌ ലഭിച്ച വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ / പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവസഹിതം ദേവഗിരി കോളേജ്‌ ഗ്രൗണ്ടില്‍ എത്തേണ്ടതാണ്. സ്പോര്‍ട്സ്‌ ഡ്രസ്സിലാണ് കുട്ടികള്‍ വരേണ്ടത്.

മറ്റു കേന്ദ്രങ്ങളില്‍ നടന്ന ട്രയലുകളില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ വരേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഭക്ഷണം, താമസം, വിദ്യാഭ്യാസം, മെഡിക്കല്‍ ചെലവുകള്‍, പരിശീലനം, സ്പോര്‍ട്സ്‌ കിറ്റ്‌ തുടങ്ങിയവ സൗജന്യമായി നല്‍‌കപ്പെടും‌.

കൂടുതല്‍ വിവരങ്ങള്‍‌ക്കായി പിഎ അജനചന്ദ്രന്‍, ജനറല്‍ സെക്രട്ടറി, ഉഷ സ്കൂള്‍ ഓഫ്‌ അത്‌ലറ്റിക്സ്‌, കിനാലൂര്‍, ബാലുശേരി- കോഴിക്കോട്‌, ഫോ: 0496 2645811 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
കോഴിക്കോട്‌| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :