ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌: പ്രീമിയം മൂന്ന് ലക്ഷം കോടി

കോല്‍ക്കത്ത| WEBDUNIA| Last Modified തിങ്കള്‍, 21 ജൂണ്‍ 2010 (09:21 IST)
രാജ്യത്തെ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ മേഖല മികച്ച നേട്ടത്തില്‍. നടപ്പു വര്‍ഷം രാജ്യത്തെ മൊത്തം ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ആകെ പ്രീമിയം മൂന്നുലക്ഷം കോടിയിലെത്തുമെന്നാണ് കരുതുന്നത്. 2009-10 സാമ്പത്തികവര്‍ഷത്തില്‍ പുതിയ പ്രീമിയം 25 ശതമാനം മുന്നേറ്റം നടത്തി‌ 1.09 ലക്ഷം കോടിയിലെത്തിയിരുന്നു.

ഒരിക്കല്‍ നിലച്ചുപ്പോയ പ്രീമിയം പുതുക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നിന്നുപ്പോയ പ്രീമിയം പുതുക്കുന്നവര്‍ 12.63 ശതമാനം വര്‍ധിച്ച്‌ തുക 1.25 ലക്ഷം കോടിയിലെത്തിയിട്ടുണ്ട്. 2009-10 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം പ്രീമിയം 18 ശതമാനം ഉയര്‍ന്ന്‌ 2.61 ലക്ഷം കോടിയിലെത്തി.

നിലവിലെ മുന്നേറ്റം തുടരുകയാണെങ്കില്‍ പ്രീമിയം തുക മൂന്നുലക്ഷം കോടി കവിയുമെന്ന്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എസ് ബി മാത്തുര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി 2.8 കോടി പ്രീമിയം ഗ്രാമീണ മേഖലകളില്‍ നല്‍കിയിട്ടുണ്ട്‌. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 2.68 ലക്ഷം പേര്‍ തൊഴിലെടുക്കുന്നുണ്ട്. മേഖലയില്‍ മുപ്പതു ലക്ഷം പേര്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :