വാഷിങ്ടണ്‍|
WEBDUNIA|
Last Modified വ്യാഴം, 28 ജനുവരി 2010 (09:14 IST)
PRO
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ വിഷമഘട്ടം തരണംചെയ്തു കഴിഞ്ഞതായി യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ. തന്‍റെ സര്‍ക്കാരിന്‍റെ ഫലപ്രദമായ നടപടികളാണ് 1930നുശേഷം ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറച്ചതെന്നും ഒബാമ അവകാശപ്പെട്ടു.യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുകയായിരുന്നു ഒബാമ.
തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് ഈ വര്‍ഷം ഊന്നല്‍ നല്‍കുമെന്നും ഒബാമ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ വിഷമഘട്ടം തരണം ചെയ്തുകഴിഞ്ഞു. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത യാതൊരു സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്കും തന്‍റെ സര്‍ക്കാര്‍ അനുവാദം നല്‍കില്ലെന്നും ഒബാമ വ്യക്തമാക്കി.
ചെറുകിട വ്യവസായത്തിന് നികുതിയിളവ് അനുവദിക്കും. ചെറിയ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് ഒബാമ വ്യക്തമാക്കി. ലോക സാമ്പത്തിക ശക്തികളുടെ മുന്‍നിരയില്‍ എത്താനുള്ള മത്സരത്തിലാണ് ഇന്ത്യയും ചൈനയുമെന്നും പ്രസംഗത്തിനിടെ ഒബാമ പറഞ്ഞു.