ഇന്ത്യ സമ്പന്നരില്‍ മൂന്നാമതാകും: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 23 ജനുവരി 2010 (11:05 IST)
PRO
PRO
സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കില്‍ ലോക സാമ്പത്തിക ശക്തികളില്‍ മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര കണ്‍സസള്‍ട്ടന്‍സിയായ പ്രൈസ്‌വാട്ടര്‍ഹൌസ് കൂപ്പേഴ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2012 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരിക്കും. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുക.

ബ്രസീല്‍, റഷ്യ, ഇന്ത്യ, എന്നീ രാജ്യങ്ങളാക്യും 2032ല്‍ ലോക സാമ്പത്തിക വ്യവസ്ഥയെ നയിക്കുക എന്ന ഗോള്‍ഡ്മാന്‍ സാച്സിന്‍റെ റിപ്പോര്‍ട്ടിനെ ഏറെക്കുറെ ശരിവയ്ക്കുന്നതാണ് കൂപ്പേഴ്സിന്‍റെ റിപ്പോര്‍ട്ട്. 2020 ആകുമ്പോഴേക്കും ചൈനയേക്കാള്‍ വേഗത്തിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. 2020ല്‍ ചന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്സ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ചൈനയെ അപേക്ഷിച്ച് യുവജനതയുടെ സാന്നിധ്യമാണ് ഇന്ത്യയ്ക്ക് തുണയാവുക. 2030ഓടെ ആഗോള മൊത്ത ആഭ്യന്തര ഉല്‍‌പ്പാദന വളര്‍ച്ചാ (ജി ഡി പി) നിരക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും പങ്കാളിത്തം കൂടുമെന്നും കണ്‍സള്‍ട്ടന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :