റീബോക്ക് ഇന്ത്യയില്‍ 8,700 കോടിയുടെ തട്ടിപ്പ്

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
റീബോക്ക് ഇന്ത്യയില്‍ വന്‍ അഴിമതി. റീബോക്ക്‌ ഇന്ത്യ മുന്‍ എം ഡി സുബീന്ദര്‍ സിംഗ്‌ പ്രേമും ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ വിഷ്‌ണു ഭഗതും ചേര്‍ന്ന്‌ 8,700 കോടി തട്ടിയെടുത്തുവെന്നാണ്‌ പരാതി. ഇവര്‍ക്കെതിരെ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രഹസ്യ ഗോഡൌണുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ കടത്തിയും ഇല്ലാത്ത ഇടപാടുകളുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ നിര്‍മിച്ച് പണം കൈമാറ്റം നടത്തിയും വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഡിഡാസിന്റെയും റീബോക്കിന്റെയും ലയനനീക്കത്തിന്റെ ഭാഗമായി സുബീന്ദര്‍ സിംഗ് അഡിഡാസിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. വെട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് സിംഗിനെ ആ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. പിന്നീട് വിഷ്ണു ഭഗതിനെയും പുറത്താക്കി.

സത്യം തട്ടിപ്പിനു ശേഷം പുറത്തുവരുന്ന ഏറ്റവും വലിയ കോര്‍പറേറ്റ്‌ തട്ടിപ്പാണിത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :