തെഹല്‍ക കേസ്‌: ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തെഹല്‍ക അഴിമതിക്കേസില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്‌മണ്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ലക്ഷ്‌മണിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.

2001-ലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്. യു കെ ആസ്‌ഥാനമായ ആയുധകമ്പനിയുടെ ഏജന്റുമാര്‍ ചമഞ്ഞ് എത്തിയ തെഹല്‍ഹ ചാനലിന്റെ പ്രതിനിധികളില്‍ നിന്ന് ലക്ഷ്‌മണ്‍ കൈക്കൂലി വാങ്ങി എന്നാണ് കേസ്. ആയുധ ഇടപാടിന്‌ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്നാണ്‌ ലക്ഷ്‌മണ്‍ ഇവര്‍ക്കു വാഗ്‌ദാനം നല്‍കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ചാനല്‍ ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തിരുന്നു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദത്തിലായ ലക്ഷ്‌മണ്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചു. അഴിമതി നിരോധനനിയമപ്രകാരമാണ് ലക്ഷ്‌മണിനെതിരെ കേസെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :