ഡോളറിനെതിരെ രൂപയ്ക്ക് വന്‍ ഇടിവ്. വിദേശനാണ്യ വിപണിയില്‍ ഇടിവ് മൂലം 130 പൈസയുടെ നഷ്ടമാണ് രൂപയുക്കുണ്ടായിരിക്കുന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ഒരു ഡോളറിന്റെ വില 60 രൂപയായി വര്‍ദ്ധിച്ചു.
ബാങ്കുകള്‍, ഇറക്കുമതിക്കാര്‍ എന്നിവയില്‍ നിന്ന് ഡോളരിന് വന്‍ ഡിമാന്റാണുണ്ടായത്. ഇതാണ് രൂപയുടെ വിലയിടിവിന് കാരണമായത്. ഓഹരി വിപണിയിലെ നഷ്ടവും രൂപയുടെ മുല്യ തകര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഏഴു പൈസയുടെ നേട്ടവുമായി 58.70 എന്ന നിലയിലായിരുന്നു രൂപ.
അമേരിക്ക സാമ്പത്തിക ഉത്തേജ പാക്കേജുകള്‍ ഈ വര്‍ഷം അവസാനത്തോടെ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും ഡോളറിന്റെ നിരക്ക് ഉയരാന്‍ കാരണമായി. വിദേശ നിക്ഷേപക സ്ഥാപന ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതില്‍ ഡോളറിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്.
മെയ് മാസം മുതല്‍ ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിവ് തൂടരുകയാണ്. രൂപയുടെ മൂല്യം 60 രൂപയിലേക്ക് ഇടിഞ്ഞതോടെ റിസര്‍വ് ബാങ്ക് ഇടപ്പെടാന്‍ സാധ്യതയുണ്ട്.