രൂപയുടെ മൂല്യം ഇടിഞ്ഞു

കൊച്ചി| WEBDUNIA|
PRO
PRO
നാണ്യവിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയ്ക്ക് 44 പൈസയുടെ നഷ്ടത്തില്‍ 62.51 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 61.76നും 62.56നുമിടയില്‍ നീങ്ങിയിരുന്നു. ഒടുവില്‍ 62.51 എന്ന നിലയില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

വിദേശ ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്നലെ 62.07 എന്ന നിലയിലായിരുന്നു രൂപ ക്ലോസ് ചെയ്തത്. ഓഹരി വിപണിയും ഇടിവിലാണ്. പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സെന്‍സെക്സ് 166.58 പോയിന്റ് ഇടിഞ്ഞ് 19727.27ലും നിഫ്റ്റി 49.05 ഇടിഞ്ഞ് 5833.20ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം പവന് 120 രൂപ കൂടി 22,200 രൂപയായിട്ടുണ്ട്. അതോടെ സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,775 രൂപയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :