WEBDUNIA|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (09:42 IST)
PRO
സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍ റെസ്റ്റോറന്റ് പൊളിച്ചുതുടങ്ങി.പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം പൊളിക്കുന്നത്.
റെസ്റ്റോറന്റ് പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കത്തതിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി ടൂറിസം സെക്രട്ടറി, ജില്ലാ കളക്ടര്‍ ,കെടിഡിസി ചെയര്മാന് എന്നിവരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ആറു മാസം മുന്‍പാണ് റസ്റ്റോറന്റ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ആറുമാസം സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ തവണ തള്ളിയിരുന്നു.
സര്‍ക്കാറിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് പൊളിച്ചുമാറ്റാനും നിര്‍ദേശിച്ചു. വേണമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പെരിയാറിന്റെ തീരത്ത് പണിത റെസ്റ്റോറന്റിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.