കടല്‍ക്കൊലക്കേസില്‍ നടപടികള്‍ വൈകിപ്പിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടല്‍ക്കൊലക്കേസില്‍ നടപടികള്‍ വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എടുക്കേണ്ട നിയമനടപടികള്‍ സംബന്ധിച്ച് അടുത്ത തിങ്കളാഴ്ച്ചക്കകം തീരുമാനമറിയിക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരെ 'സുവ' നിയമം ചുമത്തുന്നതിലുള്ള ആശയക്കുഴപ്പമാണ് കേസിന്റെ വിചാരണ നീട്ടുന്നത്. വധശിക്ഷയടക്കം ലഭിക്കാവുന്ന സുവ നിയമം മറീനുകള്‍ക്കെതിരേ ചുമത്തുന്നത് ഇന്ത്യ ഇറ്റലിക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്‌നം നീട്ടിക്കൊണ്ട് പോവുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുമെന്നും ഇറ്റലി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, നാവികര്‍ക്കെതിരേ ചുമത്തേണ്ട നിയമം സംബന്ധിച്ച് ധാരണയായി.

വിചാരണ നീണ്ടുപോവുന്ന സാഹചര്യത്തില്‍ മറീനുകളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്ന് ഇറ്റാലിയന്‍ മറീനുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :