ഭാരതി എന്റര്‍പ്രൈസസും വാള്‍മാര്‍ട്ടും വേര്‍പിരിയുന്നു

മുംബൈ| WEBDUNIA|
PRO
ഭാരതി എന്റര്‍പ്രൈസസും വാള്‍മാര്‍ട്ടും വേര്‍പിരിയുന്നു. ഇന്ത്യന്‍ മൊത്ത-ചില്ലറ വ്യാപാര രംഗത്തു വിപ്ലവം സൃഷ്ടിക്കാന്‍ രൂപവത്കരിച്ച സംയുക്ത സംരംഭത്തിനാണ് തിരശീല വീഴുന്നത്.

രണ്ട് ഗ്രൂപ്പുകളും പ്രത്യേകം പ്രത്യേകം കമ്പനികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. തുല്യ പങ്കാളിത്തത്തിലുള്ള സംരംഭമായ ഭാരതി വാള്‍മാര്‍ട്ടിലെ ഭാരതിയുടെ 50 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങും.

ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ്സിലൂടെയാണ് ഇരു കൂട്ടരും പങ്കാളിത്തം തുടങ്ങിയത്. പിന്നീട് സമ്പൂര്‍ണ ചില്ലറ വില്‍പന ശാലകള്‍ തുടങ്ങാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ മൊത്ത വ്യാപാര ശൃംഖല പോലും കാര്യമായി വ്യാപിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുകൂട്ടരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :