ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 2 ഫെബ്രുവരി 2013 (10:24 IST)
PRO
വെജിറ്റേറിയന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് മാംസബര്‍ഗര്‍ നല്‍കിയ കുറ്റത്തിന് റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡിന് 15000 രൂപ പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് മക്ഡൊണാള്‍ഡ് പിഴ നല്‍കണമെന്ന് വിധിച്ചത്.
ഡല്‍ഹി സ്വദേശി വിമന്‍ ചൗധരി എന്ന സ്ത്രീയാണ് രണ്ട് വെജിറ്റേറിയന്‍ ബര്‍ഗറുകള്‍ ഓര്‍ഡര്‍ ചെയ്തത്. പക്ഷേ ഇവര്‍ക്ക് കിട്ടയതില്‍ ഒന്ന് മാംസം അടങ്ങിയതായിരുന്നു. മാംസമടങ്ങിയ ബര്‍ഗറാണെന്ന് മനസിലാക്കാതെ പകുതിയോളം താന്‍ അത് ഭക്ഷിച്ചുവെന്നും തുടര്‍ന്ന് ഛര്‍ദ്ദിയുണ്ടായെന്നും യുവതി പരാതിയില്‍ പറയുന്നു.
ഉപഭോക്താവിന് മാംസമടങ്ങിയ ബര്‍ഗര്‍ നല്‍കിയതിലൂടെ കടുത്ത വീഴ്ചയാണ് മക്ഡൊണാള്‍ഡിന്റെ സര്‍വീസ് വിഭാഗത്തില്‍ നിന്നും ഉണ്ടായതെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തുകയും ചെയ്തു.