ടാറ്റയുടെ നാനോ കാറിന്റെ ഡീസല്‍ പതിപ്പ് വരുന്നു. അടുത്ത മാര്‍ച്ചില്‍ നാനോ ഡീസല്‍ കാര്‍ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളുമായിട്ടാവും പുതിയ നാനോ ഡീസല്‍ കാര്‍ എത്തുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം നാനോയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 27 ശതമാനത്തിന്റെ ഇടിവാണ് നാനോയ്ക്ക് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിനാണ് പരിഷ്ക്കാരങ്ങള്‍ വരുത്തിയത്.
ടാറ്റായുടെ മറ്റ് കാറുകളെല്ലാം തന്നെ വിപണിയില്‍ ഡിമാന്‍ഡ് നഷ്ടപ്പോള്‍ കമ്പനിയെ താങ്ങി നിര്‍ത്തിയിരുന്നത് നാനോയുടെ വില്‍പ്പനയായിരുന്നു. അതാണ് നാനോയ്ക്ക് പരിഷ്ക്കരണം ഏര്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്.