ടാറ്റാ ഗ്ലോബല്‍ വീണ്ടും കണ്ണന് ദേവന്റെ ഓഹരികള്‍ വാങ്ങി
കൊച്ചി|
WEBDUNIA|
PTI
PTI
ടാറ്റാ ഗ്ലോബല്‍ ബിവറേജസ് കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനിയുടെ ഓഹരികള്‍ വാങ്ങി. നേരത്തെ കണ്ണന് ദേവന്റെ 17.93 ശതമാനം ഓഹരികള്‍ ടാറ്റാ ഗ്ലോബല്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ 10.59 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കണ്ണന് ദേവന്, ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ അസോസിയേറ്റ് കമ്പനിയായി.
ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ഓഹരികള്‍ വാങ്ങിയത് ഏതാനും ചില ഓഹരി ഉടമകള്‍ക്ക് ഒഴിയാന്‍ വേണ്ടിയാണ്. 2005ല്‍ ടാറ്റാ ടീയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ തേയില തോട്ടങ്ങള്‍ വേര്‍പ്പെടുത്തി കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി രൂപീകരിച്ചിരുന്നു. ആഗോള ബിവറേജ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില ഉത്പാദകരാണ് കണ്ണന് ദേവന് ഹില്‍സ്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളെ ഓഹരി ഉടമകളാക്കിക്കൊണ്ടാണ് കമ്പനി രൂപവത്കരിച്ചത്. 17 ടീ എസ്റ്റേറ്റുകളാണ് കമ്പനിക്ക് കീഴിലുള്ളത്.