ടാറ്റ മോട്ടോഴ്സിന് 329 കോടി രൂപ നഷ്ടം

WEBDUNIA| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2009 (10:36 IST)
ടാറ്റ മോട്ടോഴ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 329 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തില്‍ 720 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന സ്ഥാനത്താണിത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിന് കമ്പനി ഏറ്റെടുത്ത ജാഗുര്‍ ലാന്‍ഡ് റോവറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപണി സാഹചര്യം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് കമ്പനി വൈസ് ചെയര്‍മാന്‍ രവി കാന്ത് പറഞ്ഞു. ലക്‍ഷ്വറി കാറുകളുടെ ആവശ്യത്തില്‍ ഉയര്‍ച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒന്നാം പാദത്തില്‍ 16,290 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വില്‍‌പന. 13 ശതമാനത്തിന്‍റെ ഉയര്‍ച്ച വില്‍‌പനയില്‍ അനുഭവപ്പെട്ടു. ടാറ്റ സ്റ്റീലില്‍ 10.4 മില്യണില്‍ (1.31 ശതമാനം) കൂടുതല്‍ ഓഹരികള്‍ കമ്പനി നിലനിര്‍ത്തുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :