ടാറ്റ മോട്ടോഴ്സ് 8,000 കോടി രൂപയുടെ നിക്ഷേപം നടത്തും
ന്യുഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2009 (18:28 IST)
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് അടുത്ത മൂന്ന് - നാല് വര്‍ഷത്തിനുള്ളില്‍ 8000 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തും. പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചും പുതിയ മോഡലുകള്‍ പുറത്തിറക്കിയുമായിരിക്കും ധനവ്യയം നടത്തുക.
ഒരു കമ്പനി വക്താവാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സ്പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ അടക്കം ഏതാനും പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ വെളിപ്പെടുത്തല്‍.
ചെറിയ വാണിജ്യ വാഹനങ്ങള്‍ കൂടുതലായി നിര്‍മ്മിക്കാനുതകുന്ന തരത്തില്‍ കമ്പനിയുടെ പാറ്റ്ന നഗര്‍ പ്ലാന്‍റ് വികസിപ്പിക്കാനും ടാറ്റ മോട്ടോഴ്സ് തയ്യാറെടുക്കുന്നുണ്ട്. വില്‍പനയില്‍ 7.6 ശതമാനത്തിന്‍റെ കുറവുണ്ടായെങ്കിലും ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്‍റെ അറ്റാദായം 57.74 ശതമാനത്തോളം ഉയര്‍ന്നിരുന്നു.