മെയ്താസ്: അറ്റാദായത്തില്‍ നഷ്ടം

ഹൈദരാബാദ്| WEBDUNIA|
സത്യം കമ്പ്യൂട്ടേഴ്സിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മെയ്താസ് ഇന്‍ഫ്രാ ലിമിറ്റഡിന് 2009 സാ‍മ്പത്തിക വര്‍ഷം അറ്റാദായത്തില്‍ വന്‍ നഷ്ടം. 489.79 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

സത്യം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ബിസിനസിനെ ബാധിച്ചതെന്ന് കമ്പനി അധികൃതര്‍ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 99.64 കോടിയുടെ ലാഭം രേഖപ്പെടുത്തിയ കമ്പനിയാണ് മെയ്താസ്.

സത്യം വിവാദവും അക്കൌണ്ടില്‍ തിരിമറിയുണ്ടെന്ന ആരോപണവും ഹൈദരാ‍ബാദ് മെട്രോ റെയില്‍ പ്രൊജക്ട് കമ്പനിക്ക് നഷ്ടപ്പെടുന്നതിലെത്തിച്ചിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 16.28 കോടിയുടെ നഷ്ടമാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :