സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 4,050.27 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 20.88 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത വരുമാനം 33,959.54 രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 26,536.84 കോടി രൂപയായിരുന്നു.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 41.6 ശതമാനം വര്‍ധനയുണ്ടായി. അറ്റാദായം 11,707.29 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 8264.52 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം 1,20,872.90 കോടി രൂപയായും വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 97,218.96 കോടി രൂപയായിരുന്നു.