ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 11 ജനുവരി 2010 (10:30 IST)
PRO
മികച്ച വിപണന മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ് എന്നിവയുടെ പരിഷ്കരിച്ച മോഡല്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുന്നു. രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, ഹോണ്ട, വോക്സ്‌വാഗന്‍ എന്നിവ രാജ്യത്തെ ചെറുകാര്‍ വിപണിയില്‍ പ്രവേശിക്കുന്നതിനെ പ്രതിരോധിക്കുന്നതിനാണ് മാരുതി പുതിയ മോഡല്‍ രംഗത്തിറക്കുന്നത്. ആദ്യ മോഡലുകളെ അപേക്ഷിച്ച് പുതിയ മോഡലുകള്‍ക്ക് വില കുറവായിരിക്കുമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. പുതിയ മോഡലുകള്‍ വരുന്നതോടെ വിപണി കൈവിട്ടു പോകുന്നത് തടയാനാണ് മാരുതിയുടെ ശ്രമം. രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചാലും ചെറുകാര്‍ വിപണിയിലെ ആധിപത്യം തുടരുമെന്ന് മാരുതി സുസുക്കി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ നകാനിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അടുത്ത മൂന്ന് മാസത്തിനകം ആള്‍ട്ടോയുടെ പുതിയ മോഡല്‍ വിപണിയിലിറക്കുമെന്നാണ് സൂചന. സെന്‍ എസ്റ്റിലോ നവീകരിച്ച് ഇറക്കാനും മാരുതി ലക്‍ഷ്യമിടുന്നു. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ 50000 രൂപ കുറവായിരിക്കും ഈ മോഡലിന്. സ്വിഫ്റ്റിന്‍റെ പുതിയ മോഡല്‍ ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തും. എല്ലാ മോഡലുകള്‍ക്കും മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമേ വില ഉണ്ടാകൂ എന്നാണ് ഇപ്പോഴത്തെ സൂചന.