മാരുതിയുടെ വില ഉയര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ വിലയില്‍ വര്‍ദ്ധന വരുത്തി. ഏറ്റവും പുതിയ എ-സ്റ്റാര്‍ അടക്കം വിവിധ മോഡലുകള്‍ക്കുള്ള കാറുകള്‍ക്ക് 5,000 രൂപ മുതല്‍ 10,000 രൂപവരെയാണ് വില ഉയര്‍ത്തിയത്.

അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതും വിദേശ കറന്‍സിയിലുണ്ടാകുന്ന മാറ്റവുമാണ് വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ എ-സ്റ്റാര്‍ മോഡലിന്‍റെ വിലയില്‍ 10,000 രൂപയുടെ വര്‍ദ്ധനയാണ് ഏര്‍പ്പെടുത്തിയത്. സ്വിഫ്റ്റ് മോഡലിന്‍റെ വിലയില്‍ 5,000 - 6,000 രൂപവരെയും സ്വിഫ്റ്റ് ഡിസയറിന് 7,000 രൂപവരെയും എം‌എസ്‌ഐ മോഡലുകള്‍ക്ക് 9,000 രൂപവരെയുമാണ് വില വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ മാരുതി-800, ആള്‍ട്ടോ, വാഗണ്‍-ആര്‍, സെന്‍ എസ്റ്റിലോ, വേഴ്‌സ, ഗ്രാന്റ്‌ വിറ്റാര, ഓംനി, ജിപ്‌സി എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :