മാരുതിയുടെ ഉല്‍‌പാദനം കുറയ്ക്കില്ല

മുംബൈ| WEBDUNIA| Last Modified ഞായര്‍, 11 ജനുവരി 2009 (18:08 IST)
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉല്‍‌പാദനം വെട്ടിക്കുറയ്ക്കില്ലെന്ന് അറിയിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ചില സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഉല്‍‌പാദനത്തില്‍ കുറവ് വരുത്താന്‍ ആലോചിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്‌ടര്‍ ഷിന്‍സോ നകാനിഷി അറിയിച്ചു.

1.7 ലക്ഷം ശേഷിയുള്ള മനേസര്‍ പ്ലാന്‍റിന്‍റെ ഉല്‍‌പാദനശേഷി ജനുവരി അവസാനത്തോടെ മൂന്ന് ലക്ഷമാക്കി മാറ്റുമെന്ന് നകാനിഷി അറിയിച്ചു. ഭാവിയിലെ നിരവധി വികസന പരിപാടികള്‍ക്കായി 9000 കോടി രൂപ നിക്ഷേപിക്കും.

2008 ഡിസംബറില്‍ വില്‍‌പ്പന വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇന്ധനവില കുറഞ്ഞത് കൊണ്ടാണ് വില്‍‌‌പ്പന വര്‍ദ്ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിനകം 1.5 ലക്ഷം കാറുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കയറ്റി അയയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :