സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 62.24 പോയന്റ് താഴ്ന്ന് 18,632.17 പോയന്റിലും നിഫ്റ്റി 10.45 പോയന്റ് നഷ്ടത്തോടെ 5,663.45 പോയന്റിലുമാണ് ക്ലോസ് ചെയ്തത്.

ലോഹം, ഊര്‍ജം, മൂലധനസാമഗ്രി, ഐടി മേഖലകള്‍ നഷ്ടത്തിലും എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ നേട്ടത്തിലും ആണ് വിപണി അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്, ഡോ റെഡ്ഡീസ്, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി, ഒഎന്‍ജിസി എന്നിവയുടെ വില താഴ്ന്നു. അതേസമയം, സിപ്ല, ഹീറോമോട്ടോ കോര്‍പ്, എസ്ബിഐ എന്നിവയുടെ വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :