ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 50.83 പോയന്റിന്റെ നേട്ടത്തോടെ 17541.64 എന്ന നിലയിലും നിഫ്റ്റി 27.25 പോയന്റ് 5315.00 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിയാല്‍റ്റി, ഫാര്‍മ മേഖലകളിലെ ഓഹരികളുടെ മുന്നേറ്റമാണ് ഒരവസരത്തില്‍ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്ന വിപണിയ്ക്ക് തുണയായത്.
മുന്‍നിര ഓഹരികളില്‍ ഡി.എല്‍.എഫ്, ഐ.ഡി.എഫ്.സി, ജയപ്രകാശ് അസോസിയേറ്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍ക്കോ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം ക്ലോസ് ചെയ്തത്