സെന്‍സെക്സില്‍ 161 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 160.89 പോയന്റ് നഷ്ടത്തോടെ 17,380.75 എന്ന നിലയിലും നിഫ്റ്റി 56.55 പോയന്റിന്റെ നഷ്ടത്തോടെ5, 258.50 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഭെല്‍, ഹീറോ മോട്ടോകോര്‍പ് എന്നിവയുടെ ഓഹരി വില രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു. സ്‌റ്റെര്‍ലൈറ്റ്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.

അതേസമയം, സിപ്ല, എച്ച്‌ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :