മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 30 മെയ് 2013 (12:29 IST)
PTI
PTI
സൂപ്പര്‍ സ്‌റ്റാര്‍ ഷാരുഖ് ഖാന്‍ ആശുപത്രി വിട്ടു. തോളെല്ലിലെ ശസ്ത്രക്രിയക്കു ശേഷം മുംബൈയിലെ സബര്‍ബാന്‍ ലീലാവതി ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം ഡിസ്‌ചാര്‍ജായത്.
റോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്‌പ്രസിന്റെ ഷൂട്ടിംഗിനിടയിലാണ് ഷാരൂഖിന്റെ വലതു തോളെല്ലിന് പരുക്കേറ്റത്. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചുവെന്നും ഇപ്പോള്‍ ഷാരൂഖിന് തീര്‍ത്തും വിശ്രമമാണ് വേണ്ടതെന്നും ഡോക്‍ടര്‍ പറഞ്ഞൂ. ഒരു മാസം മുന്‍പ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുകള്‍ മൂലം നീട്ടിവെയ്ക്കുകയായിരുന്നു.
ഇത് എട്ടാമത്തെ തവണയാണ് ഷാരൂഖിന് ശസ്ത്രക്രിയ നടത്തുന്നത്.