അതിസമ്പന്നര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 12.40ന് 18.57 പോയിന്റ് ഇടിഞ്ഞ് 19133.84ലാണ് വ്യാപരം നടക്കുന്നത്. നിഫ്ടിയും ഇടിവ് രേഖപ്പെടുത്തി.
ബജറ്റ് ദിനത്തില്‍ തുടക്ക വ്യാപാരത്തില്‍ ആഗോള ഓഹരി വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. രാവിലെ 10 മണിയ്ക്ക് ശേഷം 100 പോയിന്റിനു മുകളില്‍ നേട്ടമുണ്ടാക്കിയ സെന്‍സെക്സ് പിന്നീട് ഇടിയുകയായിരുന്നു. സെന്‍സെക്സില്‍ കോള്‍ ഇന്ത്യ, എല്‍ ആന്‍ഡ് ടി, വിപ്രോ, ഭെല്‍, സിപ്ല എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ബാങ്കിംഗ്, എണ്ണ- വാതക മേഖലകളൊഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതിസമ്പന്നര്‍ക്ക് 10% സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടതോടെ വന്‍തോതില്‍ ഇടിയുകയായിരുന്നു.