കയറ്റിറക്കങ്ങളില്ലാതെ ഓഹരി വിപണി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (18:31 IST)
PRO
ഓഹരി വിപണി കാര്യമായ കയറ്റിറക്കങ്ങളില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.18 പോയന്റിന്റെ നേരിയ നഷ്ടവുമായും 20,103.35ലും നിഫ്റ്റി 0.15 പോയന്റ് ഉയര്‍ന്ന് 6,074.80ലുമായുമാണ് ക്ലോസ് ചെയ്തത്.

വാഹനം, ബാങ്കിംഗ്, റിയല്‍ എസ്‌റ്റേറ്റ്, ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഓയില്‍, ഗൃഹോപകരണം, മൂലധന സാമഗ്രി എന്നീ മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ, സ്‌റ്റെര്‍ലൈറ്റ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വില ഉയര്‍ന്നു. എന്നാല്‍ , ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയുടെ വില താഴ്ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :