ഓഹരിവിപണി കുതിച്ചു; സെന്‍സെക്‌സ് 28000 കടന്നു

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (16:09 IST)
ഗ്രീസിലെ പ്രതിസന്ധി ഉയര്‍ത്തിയ തടസങ്ങളെ തകര്‍ത്തുകൊണ്ട് ഓഹരിവിപണിയില്‍ മുന്നേറ്റം. ഗ്രീസ് പ്രതിസന്ധിമൂലം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ കലാശിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ നഷ്ടം ചുരുക്കിയ വിപണി ക്ലോസ് ചെയ്തത് നേട്ടത്തോടെയാണ്.

സെന്‍സെക്‌സ് സൂചിക 115.97 പോയന്റ് നേട്ടത്തോടെ 28208.76ലും നിഫ്റ്റി 37.25 പോയന്റ് നേട്ടത്തോടെ 8522.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1784 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1014 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സിപ്ല, ടിവിഎസ് മോട്ടോര്‍, ഇന്ത്യന്‍ ഓയില്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നേട്ടത്തിലും എന്‍എംഡിസി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :