മുംബൈ|
jibin|
Last Updated:
തിങ്കള്‍, 6 ജൂലൈ 2015 (10:02 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണികളില്‍ നഷ്‌ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍ 27805ലും നിഫ്റ്റി 98 പോയന്റ് നഷ്ടത്തില്‍ 8386ലുലുമെത്തി. ഏഷ്യന്‍ വിപണികളും കനത്ത നഷ്ടത്തിലാണ്. കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് തള്ളിയതാണ് ഓഹരി വിപണികളില്‍ പ്രതിഫലിച്ചത്.
170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം വിഭാഗത്തിലെ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഹിന്റാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക് നേട്ടത്തിലുമാണ്. ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 18 പൈസുയെടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്. രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം 63.62 രൂപയാണ്.
അഞ്ചു വർഷമായി സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസ് കൂടുതൽ രാജ്യാന്തര വായ്പകൾ നേടാൻ കടുത്ത നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ടോ എന്ന ഹിതപരിശോധനയിൽ ഇല്ല എന്ന അഭിപ്രായത്തിനായിരുന്നു മികച്ച ഭൂരിപക്ഷം. ഹിതപരിശോധനയിൽ 61% പേർ ഇല്ല എന്നു രേഖപ്പെടുത്തി. 39% പേർ ഉണ്ട് എന്നും രേഖപ്പെടുത്തി.