ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു

സെന്‍സെക്‌സ് , നിഫ്റ്റി , ഓഹരി
മുംബൈ| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (10:00 IST)
ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 118 പോയന്റ് നേട്ടത്തില്‍ 26958ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 8152ലുമെത്തി. 512 ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, വേദാന്ത, ആക്‌സിസ് ബാങ്ക്, ഹിറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഗെയില്‍, കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :