ഓഹരി സുചികകള്‍ നേട്ടത്തിലേക്ക്

ഓഹരി വിപണികള്‍ , സെന്‍സെക്‌സ് , നിഫ്റ്റി , ഇന്ത്യ
മുംബൈ| jibin| Last Modified ബുധന്‍, 10 ജൂണ്‍ 2015 (10:07 IST)
ദിവസങ്ങള്‍ നീണ്ടുനിന്ന തകര്‍ച്ചയ്‌ക്കൊടുവില്‍ ഓഹരി സുചികകള്‍ നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 243 പോയന്റ് നേട്ടത്തില്‍ 26724ലും നിഫ്റ്റി 73 ഉയര്‍ന്ന് 8095ലുമെത്തി.

541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 142 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ പവര്‍, ഭേല്‍, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഗെയില്‍ തുടങ്ങിയ നഷ്ടത്തിലുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :