ഓഹരി വിപണിയില്‍ തകര്‍ച്ച, സെന്‍സെക്‌സ് 245 പോയിന്റ് നഷ്ടത്തില്‍

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:19 IST)
ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. ആഴ്ചയുടെ ആദ്യ വ്യാപാരദിനത്തില്‍ സെന്‍സെക്‌സ് 245.40 പോയന്റ് നഷ്ടത്തില്‍ 26523.09ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 70.55 പോയന്റ് താഴ്ന്ന് 8044.15ലുമെത്തി.

788 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1850 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ പവര്‍, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എംആന്റ്എം, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, റിലയന്‍സ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്യത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :