മുംബൈ|
Last Modified ബുധന്‍, 5 നവംബര്‍ 2014 (12:24 IST)
ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്സ് സൂചിക 142.10 നേട്ടത്തോടെ 28,002.48-ലെത്തി. 27 പോയന്റ് നേട്ടത്തോടെ നിഫ്റ്റി 8351.90ലുമെത്തി. മിഡ് ക്യാപ് സൂചികയിലും സമാനമായ നേട്ടമുണ്ടായി. സൂചിക എക്കാലത്തേയും ഉയരമായ 10,000ലെത്തി. 1364 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 548 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റപവര്‍, ടിസിഎസ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, സെസ സ്റ്റെര്‍ലൈറ്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, മാരുതി, ഹിന്‍ഡാല്‍കോ, പ്രിസം സിമെന്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്.