നാണയപ്പെരുപ്പം അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കല്‍

മുംബൈ| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:03 IST)
മൊത്ത അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കായ 2.38 ശതമാനത്തിലേക്ക് എത്തി.ആഗസ്റ്റില്‍ നാണയപ്പെരുപ്പം 3.74 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ല്‍നിന്ന് 3.52 ശതമാനമായി. ഉത്പാദനമേഖലയില്‍ ഇത് 3.45ല്‍നിന്ന് 2.84 ശതമാനമായി. ഊര്‍ജം ഇന്ധനം എന്നിവയുമായി ബന്ധപ്പെട്ട പണപ്പെരുപ്പം 4.54 ശതമാനത്തില്‍നിന്ന് 1.33 ശതമാനമായും താഴ്ന്നു.

രാജ്യത്തെ ചില്ലറ വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പവും സപ്തംബറില്‍ താഴ്ന്നിട്ടുണ്ട്. ഇത് 2012 ജനവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. പഴം-പച്ചക്കറി വിലകള്‍ താഴ്ന്നതാണ് വിലക്കയറ്റം കുറയാന്‍ കാരണമായത്. പച്ചക്കറി വിലപ്പെരുപ്പം 15.15 ശതമാനത്തില്‍ നിന്ന് 8.59 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഭക്ഷ്യവിലപ്പം 7.67 ശതമാനമായും താഴ്ന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :