ഓഹരി വിപണിയില്‍ നേട്ടം

  ഓഹരി വിപണി , മുംബൈ , നിഫ്റ്റി , സെന്‍സെക്‌സ് , സൂചിക
മുംബൈ| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (11:07 IST)
ഇന്നലത്തെ കനത്ത നഷ്ടത്തിന് ശേഷം ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്‌സ് 64 പോയന്റ് ഉയര്‍ന്ന് 26063ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 7762ലുമാണ് വ്യാപാരം ആരംഭിച്ചത്.

781 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 373 ഓഹരികള്‍ നഷ്ടത്തിലുമാണ്. രണ്ടാം പാദത്തിലെ ലാഭത്തില്‍ 58 ശതമാനം വര്‍ധനവുണ്ടായതിനെതുടര്‍ന്ന് ഹീറോ മോട്ടോര്‍ കോര്‍പിന്റെ ഓഹരി വില 1.68 ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, എംആന്റ്എം, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലാണ്.
അതേസമയം, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, സെസ സ്റ്റെര്‍ലൈറ്റ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഡിഎല്‍എഫ് തുടങ്ങിയവ നഷ്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :