മുംബൈ|
jibin|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (11:00 IST)
ഓഹരി വിപണിയിലെ ദിവസങ്ങളായി തുടരുന്ന കുതിപ്പിന് തുടര്‍ച്ചയെന്നോണം ആഴ്ചയിലെ ആദ്യദിനവും ഓഹരി വിപണി കരുത്താര്‍ജിച്ച് മുന്നേറുന്നു.
ഇന്ന് സെന്‍സെക്‌സ്
സൂചിക 85 പോയന്റ് നേട്ടത്തോടെ 27951ലും നിഫ്റ്റി സൂചിക 26 പോയന്റ് നേട്ടത്തില്‍ 8348 ലുമാണ് വ്യാപാരം ആരംഭിച്ചത്. 533 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 155 ഓഹരികള്‍ നഷ്ടത്തിലുമാണ്. വൈകിട്ടോടെ വിപണികളില്‍ കൂടുതല്‍ മുന്നേറ്റമാണ് പ്രതിക്ഷിക്കുന്നത്.
ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഗെയില്‍, വിപ്രോ, ഭേല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, ഹീറോ, ബജാജ് ഓട്ടോ, എംആന്റ്എം തുടങ്ങിയവയാണ് നഷ്ടത്തില്‍. ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ 14 പൈസയുടെ വര്‍ധനവുണ്ടായി. ഡോളറിനെതിരെ 61.50 ആണ് രൂപയുടെ മൂല്യം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.