സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി 15,800ന് മുകളിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (16:41 IST)
മൂന്ന് ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി വലിയ നേട്ടം കൊയ്‌ത് ഓഹരിവിപണി സൂചികകൾ. ധനകാര്യ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്‌സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സാമ്പത്തിക സൂചികകളിൽ നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും വിപണിക്ക് നേട്ടമായി. ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

അതേസമയം കാര്യമായ നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്‌ചെയ്തത്. സ്‌മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :